‘ഇനി എന്നാണാവോ ഒരു കല്യാണ സദ്യ കഴിക്കാൻ പറ്റുക’ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് സീരിയൽ താരം

കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് നടി പ്രീത പ്രദീപ്. വരിയിലിരുന്ന് സദ്യ കഴിക്കുമ്പോൾ പപ്പടം പൊടിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രീതയുടെ ചിത്രത്തിന്റെ കീഴിലുള്ള അടിക്കുറിപ്പാണ് ശ്രദ്ധേയം. അടിക്കുറിപ്പ് ഇങ്ങനെയാണ്, ‘സദ്യ…. അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്… ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാൻ പറ്റുക(കൊറോണ കാരണം 50 മെമ്പേഴ്സിന്റെ ലിസ്റ്റിൽ ഉൾപെടുത്തുന്നില്ലെന്നേ..) ഒരു സദ്യ പ്രേമിയുടെ രോദനം’
ചേച്ചിയെ ഞങ്ങളുടെ വീട്ടിലെ കല്യാണത്തിന് വിളിക്കാം, ചേച്ചിയെ പോലെ ഞങ്ങളും സദ്യപ്രാന്തന്മാരാണ് എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
Read Also : ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവർക്ക് കൊവിഡ്
സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ പ്രീത പ്രദീപ് കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. അടുത്ത സുഹൃത്തായ വിവേകിനെയാണ് പ്രീത കല്യാണം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു പ്രീതയുടെത്.
Story Highlights – preetha pratheep, sadhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here