രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് ശിവശങ്കറിനെ സസ്പൻഡ് ചെയ്തത്; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവുമടഞ്ഞപ്പോഴാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ മേലേക്ക് അന്വേഷണം നീളുന്നു എന്ന് കണ്ടപ്പോള്‍ ശിവശങ്കറിനെ സസ്പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും, മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തി രാജിവെക്കണമെന്നും ചെന്നിത്തല പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Read Also : എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു
ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പൻഡ് ചെയ്യുന്നു എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചത്. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. വകുപ്പ്തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്
റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ പരിശോധിച്ചശേഷം അടുത്ത നടപടികളിലേക്ക് കടക്കും. ഓള്‍ ഇന്ത്യാ സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – ramesh chennithala against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here