സ്വര്‍ണക്കടത്ത് കേസില്‍ രാജ്യസുരക്ഷ അപകടകരമാക്കുന്ന ശൃംഖലയുണ്ടെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ രാജ്യസുരക്ഷ അപകടകരമാക്കുന്ന വലിയ ശൃംഖലയുണ്ടെന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതിന്റെ സൂചന. അറ്റാഷെയുടെ പേരിലെത്തിയ സ്വര്‍ണം പിടികൂടിയത് പ്രത്യേക ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വ്യക്തമാക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രാജ്യസുരക്ഷ അപകടകരമാക്കുന്ന വലിയ ശൃംഖലയുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കള്ളക്കടത്ത് കേസിലെ കേരളാ ഓപ്പറേഷനിലെ പ്രധാന കണ്ണികളായ മൂന്നുപേരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇതിന്റെ വ്യക്തമായ സൂചനകളുമുണ്ട്. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം ഐക്കരപടി സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി അംജാദ് അലി എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജ്യസുരക്ഷാ പ്രശ്നങ്ങളുടെയും ഇന്ത്യയ്ക്കെതിരായ സാമ്പത്തിക വെല്ലുവിളിയുടെയും സൂചന നല്‍കിയിരിക്കുന്നത്. ട്വന്റിഫോറിന് ലഭിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രധാന സൂചനകള്‍ ഇവയാണ്
- യുഎഇ അറ്റാഷയുടെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോ പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പിടികൂടിയത്.
- രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ഭീഷണിയാകുന്ന കള്ളക്കടത്താണ് ഇതിലൂടെ നടന്നത്. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങും.
- സരിത്ത് എല്ലാ കുറ്റവും സമ്മതിച്ചു. വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങളാണ്. സ്വപ്നയ്ക്കും സന്ദീപിനും എതിരായ ഗുരുതരമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
സരിത്തിന്റെ മൊഴിയെ തുടര്‍ന്നാണ് കേരളത്തിലെ കള്ളക്കടത്ത് ശൃംഖലയിലേക്ക് കസ്റ്റംസ് എത്തിയതെന്നും വ്യക്തമാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ ഇതിനകം അന്വേഷണ സംഘത്തിന് കണ്ടെത്താനായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
Story Highlights – gold smuggling case, national security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here