എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

എൽഎസ്എസ്/ യുഎസ്എസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്‌സെറ്റിൽ വിശദമായ ഫലം ലഭിക്കും. keralapareekshabhavan.in എന്ന വെബ്‌സൈറ്റിലാണ് ഫലം പബ്ലിഷ് ചെയ്തിരിക്കുന്നത്.
Read Also : കൊവിഡ് വാക്‌സിൻ; മനുഷ്യനിലെ പരീക്ഷണം എങ്ങനെ ? ഇന്ത്യയിലെ പരീക്ഷണ ഘട്ടങ്ങളെ കുറിച്ച് അറിയാം [24 Explainer]
ഫെബ്രുവരിയിലാണ് പരീക്ഷ നടന്നത്. 82,424 വിദ്യാർത്ഥികൾ യുഎസ്എസ് പരീക്ഷയെഴുതി. അതിൽ 8892 പേർ സ്‌കോളർഷിപ്പിന് അർഹരായി. 428 പേരാണ് കഴിഞ്ഞ വർഷത്തക്കാൾ അധികമായി യുഎസ്എസ് നേടിയത്. 98,785 കുട്ടികൾ എൽഎസ്എസ് പരീക്ഷയെഴുതിയതിൽ 27,190 പേർ സ്‌കോളർഷിപ്പിന് യോഗ്യരായി. കഴിഞ്ഞ വർഷത്തേക്കാൾ 13,961 വിദ്യാർത്ഥികളാണ് എൽഎസ്എസ് കരസ്ഥമാക്കിയത്.
Story Highlights – lss uss results published
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here