ഓഹരി വിപണി നേട്ടത്തിൽ; സെൻസെക്സ് 232 പോയന്റ് ഉയർന്ന് 36704ൽ വ്യാപാരം പുരോഗമിക്കുന്നു

ഓഹരി വിപണി നേട്ടത്തിൽ. സെൻസെക്സ് 232 പോയന്റ് ഉയർന്ന് 36704ലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 10810ലും വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 492 ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, 80 കമ്പനികളുടെ ഓഹരികൾക്ക് മാറ്റമില്ലതെ തുടരുകയാണ്.
ലോഹം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരി സൂചികകൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഗെയിൽ, ബജാജ് ഫിനാൻസ്, യുപിഎൽ, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.
വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
Story Highlights – Stock market, The Sensex,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here