ആരോഗ്യ പ്രവർത്തകരെ ആക്ഷേപിക്കുന്നത് സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ഡ്യൂട്ടി കഴിഞ്ഞി ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്ന ചില ആആരോഗ്യ പ്രവർത്തകരോട് അയൽവാസികളും നാട്ടുകാരും മോശമായി പെരുമാറുന്നതായി പരാതി ഉയർന്നു വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാധാരണ നിലയ്ക്ക് ചെയ്യാൻ പാടില്ലാത്തതാണ്. ഇതിനെ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകർ ചെയ്യുന്നതക് ഏറ്റവും വലിയ മനുഷ്യ സേവനമാണ്. കുറ്റപ്പെടുത്തുന്നവർക്ക് രോഗം വന്നാലും നാളെ ഇവർതന്നെയാണ് ചികിത്സിക്കേണ്ടത്. ആരോഗ്യ പ്രവർത്തകർ നാടിനു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് മനസിലാക്കണമെന്നും അനാവശ്യമായി അവിവേകം കാണിക്കരുത്. അങ്ങനെ അവിവേകം കാണിക്കുന്നവരെ പിന്തിരിപ്പിക്കാൻ നാട്ടുകാർ മുഴുവൻ ഇടപെടുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights – CM, Health workers, insuling, anti- social
health workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here