Advertisement

ചുമട്ടുതൊഴിലാളിക്ക് കൊവിഡ്; ബദിയടുക്ക ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും

July 18, 2020
1 minute Read
kasargod covid

കാസർഗോഡ് ബദിയഡുക്ക ടൗണിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അനധികൃതമായി കടന്നുവന്നവരിൽ നിന്ന് ബദിയടുക്ക ടൗണിലുള്ളവർക്കും രോഗം പകർന്നതിനെ തുടർന്നാണിത്.

Read Also : കാസർഗോഡ് കടുത്ത നിയന്ത്രണം; കടകൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ; മാർക്കറ്റുകൾ പൊലീസ് നിയന്ത്രണത്തിൽ

തൊഴിലാളി ബദിയടുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ബദിയടുക്ക ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഏഴ് ദിവസത്തേക്ക് അടച്ചിടണം. മുള്ളേരിയ, നാട്ടക്കല്ല് ടൗണുകളിലെ മുഴുവൻ കടകളും സ്ഥാപനങ്ങളും ഏഴ് ദിവസത്തേക്ക് അടച്ചിടണം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

ഓട്ടോറിക്ഷ ടാക്‌സികൾക്ക് ഇവിടെ നിന്ന് സർവീസ് നടത്തരുത്. ബസ് ഇവിടെ നിർത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ ഡി സജിത്ത് ബാബു അറിയിച്ചു.

Story Highlights covid, kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top