Advertisement

ഫൈസൽ ഫരീദിനായി ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ്

July 18, 2020
1 minute Read
faisal fareed interpol look out notice

ഫൈസൽ ഫരീദിനായി ഇന്റർപോൾ വഴി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി.

ഫൈസലിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് ബാങ്ക് പാസ് ബുക്കുകളാണ്. ഒന്നര വർഷമായി ഫൈസലിന്റെ വീട് പൂട്ടിക്കിടക്കുകയാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ പരിശോധിക്കും.

അതേസമയം, കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. റാക്കറ്റ് വഴി പണം മുൻകൂർ നൽകി ഇയാളാണ് സ്വർണം വരുത്തിയതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഹൈദ്രാബാദ് ഹവാല ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നും എൻഐഎ പറയുന്നു. സ്വർണം വാങ്ങാൻ പണമയച്ചത് ഹൈദ്രാബാദ് ആസ്ഥാനമായ ഹവാല ശൃംഖല വഴിയാണെന്നാണ് കണ്ടെത്തൽ.

അറസ്റ്റിലായവരിൽ മൂന്ന് പേർക്ക് നിരീക്ഷണത്തിലുള്ള സംഘടനയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. സംഘടനയ്ക്ക് ഇവർ വഴി സാമ്പത്തിക സഹായമെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ജ്വല്ലറി ഉടമ, മറ്റ് രണ്ട് പേർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പിരോഗമിക്കുന്നത്. ഇവരെയും എൻഐഎ ചോദ്യം ചെയ്യും.

Story Highlights faisal fareed interpol look out notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top