തിരുവനന്തപുരം അമ്പലമുക്കില്‍ ഫാസ്റ്റ്ഫുഡ് കടയില്‍ തീപിടുത്തം

തിരുവനന്തപുരം അമ്പലമുക്കിലെ ഫാസ്റ്റ്ഫുഡ് കടയില്‍ തീപിടുത്തം. കടയോട് ചേര്‍ന്ന വീടിനും തീപിടിച്ചു. നാല് അഗ്നിശമനാ യൂണിറ്റുകള്‍ എത്തി തീ അടയ്ക്കാനുള്ള ശ്രമത്തിലാണ്.
തിരുവനന്തപുരം അമ്പലമുക്കിലെ ക്രസന്റ് ഫാസ്റ്റ് ഫുഡ് കടയ്ക്കാണ് തീപിടിച്ചത്. ഇന്നു രാവിലെ അഞ്ചുമണിയോടെയാണ് തിപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ ഹോട്ടലില്‍ മാത്രമായിരുന്നു തീപിടിച്ചത്. തുടര്‍ന്ന് ഇത് തൊട്ടുപിന്നിലുള്ള വീട്ടിലേക്കും പടരുകയായിരുന്നു.
കെട്ടിടങ്ങളില്‍ ആളുകളുണ്ടായിരുന്നില്ലെന്നാണ് വിവരം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതുകൊണ്ട് തീ നിയന്ത്രണവിധേയമാകാന്‍ കുറച്ചുസമയമെടുക്കുമെന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Story Highlights – thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here