Advertisement

സ്വർണക്കടത്ത് കേസ്; കോടതിയിലും എൻഐഎയിലും വിശ്വാസമെന്ന് സന്ദീപ് നായർ

July 18, 2020
1 minute Read
SANDEEP NAIR

എൻഐഎയിൽ വിശ്വാസമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. കോടതിയിലും എൻഐഎയിലും വിശ്വാസമെന്നാണ് സന്ദീപ് നായർ പറഞ്ഞത്. തെളിവെടുപ്പിനിടെ സന്ദീപ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.

സന്ദീപ് നായരെ തിരുവനന്തപുരത്തെ ഹെതർ ഫ്‌ളാറ്റിൽ എത്തിച്ച് തെളിവെടുത്തു. സ്വപ്‌ന സുരേഷ് വാടകയ്ക്ക് താമസിച്ച മരുതംകുഴിയിലെ ഫ്‌ളാറ്റിലും എത്തിച്ചു. സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. സ്വപ്‌നയെയും സന്ദീപിനെയും എൻഐഎ ക്യാമ്പിലെത്തിച്ചു. സന്ദീപിന്റെ കരകുളത്തെ മിർഗ്രീൻ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. സന്ദീപിന്റെ ഭാര്യ സൗമ്യയെയും എത്തിച്ചാണ് പരിശോധന നടത്തുന്നത്.

Read Also : ജാഗ്രത കുറവുണ്ടായി, സന്ദീപ് നായർ ക്രിമിനലെന്നറിഞ്ഞില്ല ; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

സ്വർണക്കടത്ത് കേസിൽ ഗൂഡാലോചന നടത്തിയ സ്വപ്ന താമസിച്ചിരുന്ന ഫൽറ്റിലും എൻഐഎ സംഘം സ്വപ്നയെ എത്തിച്ച് പരിശോധന നടത്തി. എന്തെങ്കിലും തരത്തിലുള്ള ഡിജിറ്റൽ രേഖകളും മാറ്റും കണ്ടെത്തുകയാണ് ലക്ഷ്യം.

സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ് ഉണ്ടായിരുന്നു. നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നിർണായക തെളിവുകൾ പിടിച്ചെടുത്തുവെന്നാണ് വിവരം. ഒപ്പം സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ളാറ്റിലും എൻഐഎ റെയ്ഡ് നടത്തി. കേസിൽ കസ്റ്റഡിയിലെടുത്ത കൊടുവള്ളി ഷമീമിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലെ ജ്വല്ലറിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറിയിലെ സ്വർണം കസ്റ്റംസ് കണ്ടുകെട്ടി.

Story Highlights sandeep nair, gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top