രാജ്യത്ത് കൊവിഡ് മരണങ്ങൾ 26,000 കടന്നു

indian covid deaths crossed 26000

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,273 ആയി. രാജ്യത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 1,038,716 ആയി. 653,750 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 3,58,692 ആണ്.

തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ 34000 കടന്നത് ഏറെ ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. 24 മണിക്കൂറിനിടെ 34,884 പോസിറ്റീവ് കേസുകളും 671 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

രോഗമുക്തി നിരക്ക് 62.93 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 17,994 പേർ രോഗമുക്തരായി. പുതിയ കേസുകളുടെ 60.3 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര പ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 21,035 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആകെ 1,34,33,742 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 361,024 സാമ്പിളുകളാണ് പരിശോധിച്ചത്.

Story Highlights india covid deaths crossed 26000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top