Advertisement

സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം 60 ശതമാനത്തിന് മുകളിൽ; ഉറവിടം അറിയാത്ത കേസുകൾ കൂടി

July 18, 2020
Google News 0 minutes Read
corona india

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അറുപത് ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. ഉറവിടമറിയാത്ത കേസുകൾ കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് തരത്തിലുള്ള ഘട്ടങ്ങളാണ് രോഗവ്യാപനത്തിനുള്ളത് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഒന്ന് രോഗികളില്ലാത്ത അവസ്ഥ, രണ്ട് പുറത്തു നിന്ന് ആളുകൾ വന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ, മൂന്ന് ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥ, നാല് വ്യാപകമായി സാമൂഹിക വ്യാപനം ഉണ്ടാകുന്ന അവസ്ഥ. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയ 116 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും രോഗം സ്ഥിരീകരിച്ചു. പത്തൊൻപത് ആരോഗ്പ്രവർത്തകർക്കും ഓരോ ഫയർഫോഴ്‌സ്, ബിഎസ്‌സി ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. 204 പേർ രോഗമുക്തി നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here