സെക്രട്ടേറിയറ്റില്‍ പിഡബ്ല്യുസിയ്ക്ക് ഓഫീസ് തുറക്കാന്‍ ശ്രമം നടത്തിയതിന്റെ രേഖകള്‍ പുറത്ത്

സെക്രട്ടേറിയറ്റില്‍ പിഡബ്ല്യുസിയ്ക്ക് ഓഫീസ് തുറക്കാന്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ നീക്കം നടത്തിയതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കാര്യക്ഷമതയില്ലെന്ന് ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ കുറിപ്പുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതിപക്ഷം നേരത്തെ തന്നെ ഇത്തരമൊരു ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. അന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അത് തെറ്റെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ഓഫീസ് തുറക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇ മൊബിലിറ്റി അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കാര്യക്ഷമത സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ഇല്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് പിഡബ്ല്യുസി ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്നത്.
Story Highlights – PWC office, secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here