തീവ്രവാദികൾ അമർനാഥ് യാത്രയെ ലക്ഷ്യം വയ്ക്കുന്നു : സൈന്യം

Terrorists Planning To Target Amarnath Yatra Army Officer

തീവ്രവാദികൾ അമർനാഥ് യാത്രയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് സൈന്യം. എന്നാൽ തീർത്ഥാടനത്തിന് പ്രശ്‌നങ്ങൾ വരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ പ്രദേശത്ത് നിന്ന് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അടക്കം മൂന്ന് പേരെ സൈന്യം വെടിവച്ച് വീഴ്ത്തിയിരുന്നു. ജൂലൈ 21 നാണ് തീർത്ഥയാത്ര നടക്കാനിരിക്കുന്നത്. യാത്രയെ തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും എന്നാൽ സുരക്ഷ നൽകാൻ തങ്ങളുടെ സേന സജ്ജമാണെന്നും ബ്രിഗേഡിയർ വിവേക് സിംഗ് ഠാക്കൂർ പറഞ്ഞു. അമർനാഥ് യാത്ര സമാധാനപരമായി നടക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശിയ പാത 44 ലാണ് അമർനാഥ് യാത്ര. സോനാമാർഗിലേക്ക് പോകാൻ ഈ പാതയാണ് തീർത്ഥാടകർ ഉപയോഗിക്കുന്നത്. അമർനാഥ് ഗുഹയിലേക്ക് പോകാനുള്ള ഏക മാർഗമാണ് ഇത്.

Story Highlights Terrorists Planning To Target Amarnath Yatra Army Officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top