‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പെയിന്റെ അടുത്ത ഘട്ടമാണ് ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം; മുഖ്യമന്ത്രി

സംസ്ഥാനത്തിനുള്ളിലെ രോഗ വ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്തു ശ്രമിച്ചാൽ തീർച്ചയായും കഴിയുമെന്ന് മുഖ്യമന്ത്രി. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പെയിന്റെ അടുത്ത ഘട്ടമായ ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം രൂപപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിപയും പ്രളയവും ഒരുാമാസക്കാലം നീണ്ടു നിന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ, കൊവിഡിനെ നാം നേരിടാൻ തുടങ്ങിയിട്ട് ആറുമാസക്കാലത്തിലേറെയാവുന്നു. അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പും പലരേയും ബാധിച്ചിട്ടുണ്ട്. ഇത് ആവർത്തിച്ച പറയുന്നത് നാം പുലർത്തേണ്ട ജാഗ്രത പ്രത്യേകമായി ഓർമിപ്പിക്കാനാണ്. ലോകമാകെ ബാധിച്ചിരിക്കുന്ന ഒരു മാഹാമാരിയെയാണ് നാം നേരിടുന്നതെന്ന് മറക്കരുത്. തീർച്ചയായും നമുക്ക് കൊവിഡിനെയും നേരിടാൻ കഴിയും. അതിനുള്ള സാമൂഹിക ഐക്യത്തിന്റെയും സാമൂഹ്യ ഒരുമയുടേയുമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്. അതാ നാം പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിൽ നിന്ന് ആരും മാറി നിൽക്കരുതെന്ന് ഒരിക്കൻ കൂടി അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here