യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. അമേഠിയിലെ ഭൂമി തർക്കകേസിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 5.40 ഓടെയാണ് സംഭവം നടന്നത്. കർശന സുരക്ഷ പ്രദേശമായ ലോക്ഭവനിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തി അമ്മയും മകളും തീകൊളുത്തുകയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി തീയണച്ച് ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights Yogi adithya nath, suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top