Advertisement

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 20 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

July 19, 2020
1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് പ്രതിസന്ധി. എട്ട് ഡോക്ടർമാർക്കടക്കം 20 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോയി.

ഓർത്തോ, സർജറി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെയാണ് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നാൽപത് ഡോക്ടർമാർ അടക്കം 150 ഓളം പേർ നിരീക്ഷണത്തിൽ പോയി.

കൊവിഡ് രൂക്ഷമായതോടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്‌സുമാരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായില്ല.

Story Highlights Thiruvananthapuram medical college, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top