സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 55 വയസായിരുന്നു. കുഴഞ്ഞുവീണായിരുന്നു മരണം.
Read Also : വട്ടിയൂർക്കാവിൽ പൊലീസുകാരന് കൊവിഡ്; അഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
ഇദ്ദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്കരോഗത്തിനുള്ള ചികിത്സക്കിടെ രണ്ട് ദിവസം മുൻപ് ഡയാലിലിസ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 43 ആയി. കണ്ണൂർ ജില്ലയിൽ ചികിത്സിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയിൽ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നിവരും നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Story Highlights – covid, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here