ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍

youth center

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഉള്‍പ്പെടെ ആറുപേരെ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴിയിലുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓഫീസിലെത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നതായി എഎ റഹീം പറഞ്ഞു. വളരെ കുറച്ച് പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസില്‍ എത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരം.

Story Highlights covid19, coronavirus, thiruvanthapuram, dyfi office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top