സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തടിക്കക്കടത്ത് വെളിയത്ത്‌നാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ(67) ആണ് മരിച്ചത്. കടുത്ത രക്ത സമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു.

കൊവിഡ് ബാധിതനായി ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ജൂലൈ 8-ാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തുടർന്ന് പ്ലാസ്മ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

എറണാകുളം ജില്ലയിലെ അഞ്ചാമത്തെ കൊവിഡ് മരണവും സംസ്ഥാനത്തെ 41-ാംത്തെ കൊവിഡ് മരണവുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top