തിരുവനന്തപുരത്ത് കൊവിഡ് രോഗികള്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു; മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

covid; TRIVANDRUM

തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് രോഗബാധ വ്യാപിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. കൊവിഡ് ബാധിതരായ ചിലര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു. പട്ടികയിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളിലും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ചിലര്‍ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായി ജില്ലാ ഭരണകൂടം കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും മൂന്നാഴ്ചക്കുള്ളില്‍ ഈ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ മാത്രം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപെടാനും നിര്‍ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ചില സര്‍ക്കാര്‍ ഓഫീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ബിഗ് ബസാര്‍ , പോത്തീസ്, രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ് ഉള്‍പ്പടെ 24 സ്ഥാപനങ്ങളാണ് പട്ടികയില്‍ ഉള്ളത്. തീരദേശ മേഖലയിലെ രോഗവ്യാപനം ആശങ്കയുണ്ടാക്കിയതിന് പിന്നാലെയാണ് കൊവിഡ് ബാധിതര്‍ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു എന്ന് കണ്ടെത്തിയത്. ഇതോടെ നഗരത്തിലും രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.

Story Highlights covid19, coronavirus, thiruvanthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top