സ്വപ്‌നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വർണം കടത്തിയതായി കണ്ടെത്തൽ

സ്വപ്‌നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വർണം കടത്തിയതായി കണ്ടെത്തൽ. എന്നാൽ, പിടിച്ചെടുത്തത് 30 കിലോ സ്വർണം മാത്രമാണ്. 200 കിലോ സ്വർണത്തിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 23 തവണ ബാഗേജ് പുറത്തെത്തിച്ചത് സരിത്ത് ആണെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
ഡിപ്ലമാറ്റിക് ബാഗേജ് വഴി 2019 ജൂലൈ മുതലാണ് സ്വർണക്കടത്ത് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഡമ്മി ബാഗ് ഉപയോഗിച്ചാണ് ആദ്യം സ്വർണം കടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
എന്നാൽ, ഫൈസൽ ഫരീദിന് മുൻപ് ദുബായിൽ നിന്ന് പല ആളുകളാണ് സ്വർണം അടങ്ങിയ ബാഗ് കേരളത്തിലേക്ക് അയച്ചുകൊണ്ടിരുന്നത്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ ഇത്തരത്തിൽ വന്നിരുന്നതായും കണ്ടെത്തി.
ഇതിനിടെ സ്വപ്ന ഒളിവിൽ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏൽപ്പിച്ച ബാഗിൽ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കസ്റ്റംസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു. ഇതിൽ നിന്നാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. പ്രതികളുടെ മറ്റു ആസ്തികളും പരിശോധിച്ചു വരികയാണ്.
Story Highlights – Swapna and his gang smuggled 230 kg of gold into the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here