8 വിക്കറ്റുകൾ നഷ്ടം; ഇംഗ്ലണ്ടിനെതിരെ വിൻഡീസ് പൊരുതുന്നു

ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 469/9നു മറുപടിയുമായി ഇറങ്ങിയ വിൻഡീസിന് 8 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഫോളോ ഓൺ ഒഴിവാക്കാൻ ഇനിയും വെസ്റ്റ് ഇൻഡീസിന് ഇനിയും 9 റൺസ് കൂടി വേണം. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. 75 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, 68 റൺസെടുത്ത ഷമാർ ബ്രൂക്സ് എന്നിവരാണ് വിൻഡീസിനായി തിളങ്ങിയത്.
Read Also : സ്റ്റോക്സിനും സിബ്‌ലിക്കും അർദ്ധസെഞ്ചുറി; ഇംഗ്ലണ്ട് നിലയുറപ്പിക്കുന്നു
ബെൻ സ്റ്റോക്സ് (176), ഡോമിനിക് സിബ്ലി എന്നിവരുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലായിരുന്നു. മൂന്നാം ദിനം മഴ മൂലം കളി നടന്നില്ല. നാലാം ദിനത്തിൽ നൈറ്റ് വാച്ച്‌മാൻ അൽസാരി ജോസഫിനെയാണ് (32) വിൻഡീസിന് ആദ്യ നഷ്ടമായത്. 32 റൺസെടുത്ത ജോസഫിനെ ഡോം ബെസ്സിൻ്റെ പന്തിൽ ഒലി പോപ്പ് പിടികൂടി. ഷായ് ഹോപ്പ് (25) സാം കറൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ വിശ്രമിച്ചു. ക്രൈഗ് ബ്രാത്‌വെയ്റ്റിനെ (75) സ്വന്തം ബൗളിംഗിൽ ബെൻ സ്റ്റോക്സ് പിടികൂടി. ഷമാർ ബ്രൂക്സ് (68), ജെർമൈൻ ബ്ലാക്ക്‌വുഡ് (0), ഷെയിൻ ഡൗറിച്ച് (0) എന്നിവർ സ്റ്റുവർട്ട് ബ്രോഡിനു മുന്നിൽ വീണു. ബ്രൂക്സും ഡൗറിച്ചും വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ ബ്രൂക്സ് ക്ലീൻ ബൗൾഡാവവുകയായിരുന്നു. പിന്നാഎൽ ജേസ്ന് ഹോൾഡറിനെ (2) ക്രിസ് വോക്സിൻ്റെ പന്തിൽ ജോ റൂട്ട് പിടികൂടി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിൻഡീസ് 8 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തിട്ടുണ്ട്. നിലവിൽ റോസ്റ്റൺ ചേസ് (30), കെമാർ റോച്ച് (0) എന്നിവരാണ് ക്രീസിൽ.
Story Highlights – england west indies test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here