കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച നടപ്പാക്കുന്ന സമ്പൂർണ ലോക്ക് ഡൗൺ പൂർണം

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച നടപ്പാക്കുന്ന സമ്പൂർണ ലോക്ക് ഡൗൺ പൂർണം. അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും ജില്ലയിൽ പ്രവർത്തിക്കുന്നില്ല. ഇതിനിടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗം ചേർന്നതിന് കോഴിക്കോട് തൂണേരിയിൽ 20 ഓളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
അത്യവശ്യ യാത്രക്കാരെ മാത്രമേ പൊലീസ് കടത്തി വിടുന്നുള്ളു. ഇരു ചക്ര വാഹനങ്ങളും നിരത്തിൽ കുറവാണ്. വ്യാപാര കേന്ദ്രങ്ങൾ ആടഞ്ഞു കിടക്കുന്നു. അവശ്യവസ്തുക്കളുടെ കടകൾക്കും, മെഡിക്കൽ ഷോപ്പുകൾക്കും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച തുണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് 26-ാം തിയതി വരെ അടച്ചിടും. 30 ജീവനക്കാരും എട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകൾ മുഴുവനായും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയിൽ ബലിതർപ്പണ ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തി. 20, 21 തിയതികളിൽ ക്ഷേത്രങ്ങളിലും മറ്റ് ഇടങ്ങളിലും ജനങ്ങൾ കൂടിചേർന്ന് വാവ് ബലി തർപ്പണം നടത്തുന്നതിനാണ് വിലക്ക്. ഇതിനിടെ ജൂൺ അറിന് രക്തസാക്ഷി അനുസ്മരണം നടത്തിയ ഇരുപതോളം സിപിഐഎം പ്രവർത്തകർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് കേസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗം ചേർന്നതിന് കൊവിഡ് സ്ഥിരീകരിച്ച തൂണേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു
Story Highlights – kozhikod, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here