കർണാടകയിലെ കൊവിഡ് ആശുപത്രിയിൽ സ്വൈര്യവിഹാരം നടത്തി പന്നിക്കുടുംബം; വീഡിയോ

കർണാടകയിലെ കൊവിഡ് ആശുപത്രിയിൽ സ്വൈര്യവിഹാരം നടത്തി പന്നിക്കുടുംബം. കലബുർഗി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് പന്നിക്കുടുംബം ശല്യമേതുമില്ലാതെ സ്വൈര്യവിഹാരം നടത്തിയിരുന്നത്. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതിനു പിന്നാലെ സർക്കാർ നടപടിയെടുത്ത് പന്നിക്കുടുംബത്തെ പിടികൂടുകയും അവയുടെ ഉടമയെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Read Also : കൊവിഡ് കേസ് ഉയരുമ്പോൾ എല്ലാം ‘ദൈവ’ത്തിന് വിട്ട് കർണാടക ആരോഗ്യമന്ത്രി
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പന്നിക്കൂട്ടം ആശുപത്രിയുടെ അകത്തു കൂടി ഓടിപ്പാഞ്ഞു നടക്കുന്നത് കാണാം. ഇവരെ ശ്രദ്ധിക്കാതെ കടന്നു പോകുന്ന ആളുകളെയും വീഡിയോയിൽ കാണാം. വീഡിയോ വൈറലയതോടെ ഗുൽബർഗ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പന്നിക്കുടുംബത്തെ പിടികൂടി.
Read Also : രാജ്യത്ത് കൊവിഡ് കേസുകൾ ആറരലക്ഷത്തിലേക്ക്; കർണാടകയിൽ രോഗബാധിതരുടെ എണ്ണം 21000 കടന്നു
അതേ സമയം, വീഡിയോ മൂന്നു സിവസം പഴക്കമുള്ളതാണെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി ബി ശ്രീരാമുലു പറയുന്നു. അപ്പോൾ തന്നെ താൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. പന്നിയുടെ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പന്നിക്കുടുംബത്തെ ആശുപത്രിയിൽ നിന്ന് മാറ്റുകയും ചെയ്തു. ഇതു പോലുള്ള കാര്യങ്ങൾ ഇനി സംഭവിക്കരുതെന്ന് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് 4120 ആളുകൾക്കാണ് കർണാടകയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ 63772 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 91 പേർ മരണപ്പെട്ടു. ഇതോടെ അകെ മരണം 1331 ആയി.
ദൈവത്തിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാൻ കഴിയൂ എന്നാണ് ആരോഗ്യമന്ത്രി ശ്രീരാമുലു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കൊവിഡ് വ്യാപനം തടയാൻ സാധിക്കുന്നില്ലെന്നും തങ്ങളുടെ കൈയിൽ ഒതുങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Pigs wander around freely at Covid hospital in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here