തൃശൂരിൽ പൊലീസുകാരിക്ക് കൊവിഡ്

തൃശൂരിൽ പൊലീസുകാരിക്ക് കൊവിഡ്. അന്തിക്കാട് സ്റ്റേഷനിലെ പൊലീസുകാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികളിൽ ഇവർ പങ്കെടുത്തിരുന്നു. ജൂലൈ അഞ്ചിന് മരിച്ച വത്സലയുടെ മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികളിൽ പങ്കെടുത്ത പൊലീസുകാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇൻക്വസ്റ്റിന് ശേഷം പൊലീസുകാരി സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയിരുന്നു. സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
Read Also : പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ്; തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ
വത്സലയ്ക്ക് മരണം സ്ഥിരീകരിച്ച ശേഷമായിരുന്നു കൊവിഡാണെന്ന് പരിശോധനാ ഫലം പുറത്തുവന്നത്. നിരീക്ഷണത്തിലിരിക്കെയാണ് ഇവർ മരണമടഞ്ഞത്. ഇവരുടെ ആദ്യ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു ഇവരുടെ സംസ്‌കാരം.
മരണകാരണം വ്യക്തമാകാൻ പിന്നീട് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ശേഷം മൃതദേഹവുമായി സമ്പർക്കത്തിൽ വന്നവരോട് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. നിരീക്ഷണത്തിലിരിക്കെയാണ് പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇൻക്വസ്റ്റിൽ പങ്കെടുത്ത എസ്‌ഐ അടക്കമുള്ള മറ്റ് പൊലീസുകാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
Story Highlights – covid, thrissur, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here