കൊവിഡ് 19; ഇക്കൊല്ലം ബാലൻ ദി ഓർ ഇല്ല

ലോകവ്യാപകമായി കൊവിഡ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇക്കൊല്ലം ബാലൻ ദി ഓർ പുരസ്കാരം നൽകില്ല. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നകുന്ന പുരസ്കാരം 1956ൽ കൊടുത്തു തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് പുരസ്കാര ദാനം റദ്ദാക്കുന്നത്. വിവരം മാഗസിൻ അധികൃതർ സ്ഥിരീകരിച്ചു. 2018ൽ വനിതകൾക്കും പുരസ്കാരം നൽകാൻ ആരംഭിച്ചിരുന്നു. അതും റദ്ദക്കി.
Read Also : മാനേജ്മെന്റിലും പരിശീലകനിലും അതൃപ്തി; മെസി ബാഴ്സലോണ വിട്ടേക്കും
“ഇതൊരു വിചിത്രമായ വർഷമാണ്. അതിനെ സാധാരണ വർഷം പോലെ കാണാനാവില്ല. രണ്ട് മാസം മുൻപ് മുതൽക്ക് തന്നെ ഞങ്ങൾ ഇക്കാര്യത്തിൽ ചർച്ചകൾ നടത്താൻ തുടങ്ങിയിരുന്നു. ഇത് എളുപ്പത്തിലെടുത്ത ഒരു തീരുമാനമല്ല. പുരസ്കാരം നൽകിയാൽ തന്നെ അത് നീതീകരമാവുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. കൊവിഡ് കാലത്ത് പന്ത് കളിയുടെ നിയമങ്ങളും മാറിയിട്ടുണ്ട്. സീസൺ തുടങ്ങിയതും അവസാനിച്ചതും വ്യത്യസ്തമായ നിയമങ്ങളിലാണ്. ജനുവരിയിലും ഫെബ്രുവരിയിലും ഗാലറിയിൽ ആളുണ്ടായിരുന്നു. കൊവിഡ് ഇടവേളക്ക് ശേഷം ഒഴിഞ്ഞ സ്റ്റേഡിയങ്ങൾ ആയി. മൂന്ന് സബ്സ്റ്റിറ്റ്യൂഷൻ എന്നത് അഞ്ച് ആയി. അതുകൊണ്ട് തന്നെ ഇതൊക്കെ മത്സരങ്ങലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.”- മാഗസിൻ എഡിറ്റർ പാസ്കൽ ഫെറെ പറഞ്ഞു.
Read Also : ചരിത്രം കുറിച്ച് മെസി; കരിയറിലെ എഴുന്നൂറാം ഗോള്‍ നേട്ടത്തില്‍
1956ൽ ഇംഗ്ലണ്ട് താരമായ സ്റ്റാൻലി മാത്യൂസ് ആണ് ആദ്യമായി ബാലൻ ദി ഓർ പുരസ്കാരം സ്വന്തമാക്കിയത്. അർജൻ്റീന താരം ലയണൽ മെസിയാണ് ഏറ്റവുമധികം തവണ പുരസ്കാരം സ്വന്തമാക്കിയത്. ആറ് തവണ മെസി ഈ പുരസ്കാരം സ്വന്തമാക്കിയപ്പോൾ പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോ അഞ്ച് തവണ ബാലൻ ദി ഓർ നേടി.
Story Highlights – 2020 Ballon d’Or cancelled due to coronavirus pandemic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here