കൊവിഡ് ബോധവത്ക്കരണത്തിന് ഷാരൂഖാന്റെ ബാസീഗറുമായി അസം പൊലീസ്

കൊവിഡ് ബോധവത്കരണത്തിന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ അവതരിപ്പിച്ച് അസം പൊലീസ്. ഔദ്യോഗിക പേജിലൂടെ ഷെയർ ചെയ്ത ട്വീറ്റിൽ മാസ്‌കണിഞ്ഞ്, ബാസീഗർ സ്‌റ്റൈലിൽ നിൽക്കുന്ന ഷാരൂഖ് ഖാനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇരു കൈകളും വിരിച്ചുള്ള താരത്തിന്റെ കൈ അകലത്തിനുള്ളിൽ സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ആറടി അകലം പാലിക്കുക എന്നും എഴുതിയിട്ടുണ്ട്.
ട്വീറ്റിൽ ഷാരൂഖ് ഖാനേയും പൊലീസ് ടാഗ് ചെയ്തിട്ടുണ്ട്.
‘സാമൂഹിക അകലം പാലിക്കുന്നത് നമ്മുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും അരികിലേക്ക് വരാൻ പലപ്പോഴും ദൂരത്തേക്ക് പോകേണ്ടി വരുമെന്നും. ട്വീറ്റിൽ സൂചിപ്പിക്കുന്നു.
ഷാരൂഖിനെ ഇതാദ്യമായല്ല പൊലീസ് ബോധവത്കരണ ട്വീറ്റുകൾക്കായി ഉപയോഗിക്കുന്നത്. മുൻപ് ‘മേം ഹൂം ന’ എന്ന ചിത്രത്തിലെ ഭാഗം ഉൾപ്പെടുത്തി പൊലീസ് ഒരു ട്വീറ്റ് ചെയ്തിരുന്നു. സതീഷ് ഷായുടെ തുപ്പലിൽ നിന്ന് രക്ഷപ്പെടാൻ ഷാരൂഖ് ഒഴിഞ്ഞു മാറുന്ന രംഗമായിരുന്നു അത്.
Social Distancing can save lives.
— Assam Police (@assampolice) July 18, 2020
Or as @iamsrk would say, “Kabhi kabhi paas aaane ke liye kuch door jaana padta hai, aur door jakar paas aane walon ko Baazigar kehte hai.”
Stay Six feet apart and be a Baazigar! #SocialDistancing #IndiaFightsCorona pic.twitter.com/m7PLnZRgJW
Story Highlights – Assam Police with Shah Rukh Khan’s Boss for covid Awareness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here