കർണാടകയിലെ കൊവിഡ് കെയർ സെന്ററിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് രോഗികൾ; വീഡിയോ വൈറൽ

കർണാടകയിലെ കൊവിഡ് കെയർ സെൻ്ററിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് രോഗികൾ. കൊവിഡിനെതിരായ പോരാട്ടത്തിന് ഉത്സാഹം പകരാനായാണ് കർണാടകയിലെ ബല്ലേരിയിലുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also : കൊവിഡ് ഡ്യൂട്ടിയ്ക്ക് ശേഷം ഡാൻസ് ചെയ്ത് ഡോക്ടർ; വീഡിയോ ശ്രദ്ധേയമാകുന്നു
ഫേസ്മാസ്ക് അണിഞ്ഞ ഒരു കൂട്ടം യുവതികളും യുവാക്കളുമാണ് ഫ്ലാഷ്മോബിൽ അണിനിരന്നത്. 1999ൽ പുറത്തിറങ്ങിയ മസ്തു മസ്തു ഹുഡുഗി എന്ന പാട്ടിനാണ് ഇവർ ചുവടുവച്ചത്. ഉപേന്ദ്ര, രവീണ ഠണ്ടൻ എന്നിവർ അഭിനയിച്ച സിനിമയാണ് ഉപേന്ദ്ര,
കർണാടകയിൽ ഇതുവരെ 59652 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 21775 പേർ രോഗമുക്തരായി. 1240 പേർ മരണപ്പെട്ടു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 25,936 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 62.61 ശതമാനമായി കുറഞ്ഞു.
Read Also : പ്രതിദിന കൊവിഡ് കേസുകൾ 40,000 കടന്നു; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
രാജ്യത്ത് കൊവിഡ് ബാധിതർ 11 ലക്ഷം കടന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 256,039 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ പറയുന്നു. എന്നാൽ ശനിയാഴ്ച പരിശോധിച്ച സാമ്പിളുകളുടെ കണക്കുകൾ അപേക്ഷിച്ച് പരിശോധനയുടെ എണ്ണത്തിൽ 1,02,088 ന്റെ കുറവുണ്ട്.
Story Highlights – coronavirus patients organise flash mob Karnataka.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here