Advertisement

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയിട്ട് ഇന്നേക്ക് 51 വർഷം…

July 20, 2020
3 minutes Read

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയിട്ട് ഇന്നേക്ക് 51 വർഷം. 1969 ജൂലൈ 20ന് രാത്രി 10.56നാണ് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ കാലുകുത്തി ചരിത്രം സൃഷ്ടിച്ചത്.

ബഹിരാകാശ ഗവേഷണ രംഗത്ത് നാഴികക്കല്ലായി മാറിയ ആദ്യ ചാന്ദ്രദൗത്യത്തിന്റെ ഖ്യാതി അമേരിക്ക നേടിയെടുത്തതിന് പിന്നിൽ ഒരു പ്രതികാരത്തിന്റെ കഥയുണ്ട്. അമേരിക്കൻ ശാസ്ത്രജ്ഞരായ നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും 1969 ജൂലായ് 20ന് ചന്ദ്രനിലിറങ്ങി അമേരിക്കൻ പതാക നാട്ടിയപ്പോൾ സോവിയറ്റ് യൂണിയനുള്ള മറുപടി കൂടിയായിരുന്നു അത്. 1957-ൽ ‘സ്പുട്നിക്’ എന്ന ഉപഗ്രഹത്തെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്ത് എത്തിച്ചത് അക്ഷരാർത്ഥത്തിൽ അമേരിക്ക ഞെട്ടിച്ചിരുന്നു. 1961-ൽ യൂറിഗഗാറിൻ എന്ന സോവിയറ്റ് ഗഗനചാരി ഭൂമിയുടെ ഗുരുത്വാകർഷണത്തെ ഭേദിച്ചപ്പോൾ ആ ഞെട്ടൽ അങ്കലാപ്പായി. പിന്നീട് റഷ്യ വിക്ഷേപിക്കുന്ന ഓരോ റോക്കറ്റുകളും അമേരിക്കൻ അഭിമാനത്തിനേൽക്കുന്ന തീപ്പന്തങ്ങളായിരുന്നു.

1969 ജൂലൈ 16ന് ഫ്ളോറിഡയിൽ നിന്നാണ് ആംസ്ട്രോങിനെയും ആൽഡ്രിനെയും വഹിച്ച് അപ്പോളോ 11 ചന്ദ്രനിലേയ്ക്ക് കുതിച്ചത്. ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ നാല് ദിവസത്തെ ആകാശ യാത്രയ്‌ക്കൊടുവിൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി. ‘Sea of tranquility’ അഥവാ ‘പ്രശാന്തിയുടെ സമുദ്രം’ എന്ന് പിന്നീട് അറിയപ്പെട്ട ചന്ദ്രോപരിതലത്തിലാണ് ഇരുവരും ഇറങ്ങിയത്. യന്ത്രമനുഷ്യനെ ഓർമിപ്പിക്കുംവിധമുള്ള വിസ്മയ ഉടുപ്പ് ധരിച്ചുള്ള ഇവരുടെ ചിത്രങ്ങൾ ആർക്കും മറക്കാനാകില്ല. ഇതുവരെ എട്ട് രാജ്യങ്ങളിൽ നിന്നായി 12 പേരാണ് ചന്ദ്രനിൽ കാലുകുത്തിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേയ്ക്കുള്ള ദൂരം 3,56,400 കിലോമീറ്റർ മുതൽ 4,067,00 വരെയാണ്.

Story Highlights – It’s been 51 years since man first landed on the moon.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top