Advertisement

കോഴിക്കോടും കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ്

July 21, 2020
1 minute Read
covid 19, coronavirus, ernakulam

കോഴിക്കോട് കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നേരത്തെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്ഥികളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കും. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചരുന്നു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം ബാധിച്ചത്. ഇദ്ദേഹം കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ കൂടെ എത്തിയത്.
പരീക്ഷ ദിവസം കോട്ടണ്‍ ഹില്‍ സ്‌കൂളിലും പരിസരത്തും എത്തിയവരോട് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

Story Highlights covid19, student, Keam Exam, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top