എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം; പുതുതായി നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

എറണാകുളം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.
ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കൊച്ചി കോർപറേഷൻ ഡിവിഷൻ 45, 41, കടമക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് 2, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, എടത്തല ഗ്രാമ പഞ്ചായത്ത് വാർഡ് 21 എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.
അതേസമയം, എറണാകുളം മാർക്കറ്റ്, തൃക്കാക്കര നഗരസഭ ഡിവിഷൻ 33, മുളവുകാട് പഞ്ചായത്ത് വാർഡ് 3, ചൂർണിക്കര വാർഡ് 15 എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Also : കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു; പൊതു പരിപാടികൾക്ക് നിരോധനം
എറണാകുളം ജില്ലയിൽ ഇന്നലെ 72 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 59 പേർക്കും രോഗബാധയേറ്റിരിക്കുന്നത് സമ്പർക്കത്തിലൂടെയാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.
Story Highlights – four more areas classified as containment zone kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here