ഇടുക്കിയിൽ ഒരു കൊവിഡ് മരണം കൂടി

ഇടുക്കി ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. അസുഖം കൂടിയതിനാൽ കോട്ടയം മെഡിക്കൽ കൊളജിൽ എത്തിച്ച ശേഷമാണ് മരണം.
ജൂലൈ 14ന് തമിഴ്‌നാട് കമ്പത്ത് നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മരിച്ച വ്യക്തിക്ക് വാർധക്യ സഹജമായ അസുഖങ്ങളുമുണ്ടായിരുന്നു.
ഇടുക്കിയിൽ ഇന്നലെ മാത്രം 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 14 പേർക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്.
Story Highlights – covid death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here