‘ബുട്ട ബൊമ്മ’ പാട്ടിന് ചുവട് വച്ച് ഇന്റിഗോ ജീവനക്കാർ

കൊവിഡിനെതിരെ ശക്തമായി പോരാടുകയാണ് രാജ്യത്തെ ഓരോ മേഖലയും. എന്നാൽ, അങ്ങനെ ഇങ്ങനെയൊന്നും ഞങ്ങളുടെ ആവേശത്തെ തോൽപ്പിക്കാൻ കഴിയില്ല എന്ന് തെളിയിക്കുകയാണ് ഇന്റിഗോ വിമാനത്തിലെ ജീവനക്കാരും.
.@IndiGo6E’s Vizag crew groove to Stylishstar @alluarjun @hegdepooja’s #Buttabomma from #AlaVaikunthapurramuloo
— G Sreenivasa Kumar (SKN) (@SKNonline) July 20, 2020
@MusicThaman's musical pic.twitter.com/ridLWjYkXK
‘അങ്ങ് വൈകുണ്ഡപുരത്ത്’ എന്ന അല്ലു അർജുൻ ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന പാട്ടിന് പലരും ചുവടുവയ്ക്കുകയാണ് ഇവർ. ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ച് ഷൂട്ട് ചെയ്തിരിക്കുന്ന ഡാൻസ് വീഡിയോ പ്രൊഡ്യൂസർ ജി ശ്രീനിവാസ കുമാറാണ് പങ്കുവച്ചിരിക്കുന്നത്. മാത്രമല്ല, ഇന്റിഗോയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.
കൃത്യമായ അകലം പാലിച്ച് മാസ്‌ക് അണിഞ്ഞുകൊണ്ടുള്ള ജീവനക്കാരുടെ ഡാൻസ് വീഡിയോയ്ക്ക് അഭിനന്ദനം അർപ്പിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
Story Highlights -butta bomma song,indigo staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here