മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ അന്തരിച്ചു

മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ അന്തരിച്ചു. 85 വയസായിരുന്നു. ലാൽജി ടണ്ടന്റെ മകൻ അശുതോഷ് തണ്ടനാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചത്.
ശ്വാസ തടസത്തെ തുടർന്ന് ജൂണിലാണ് ലാൽജി തണ്ടനെ ലഖ്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ജൂൺ 11ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിക്കുന്നത്.
ഉത്തർ പ്രദേശിൽ ബിജെപിക്ക് കരുത്ത് പകർന്നത് ലാൽജി തണ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന കുറിപ്പിൽ പറയുന്നു.
Read Also : ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ; കുമ്മനം വൈസ് പ്രസിഡന്റ് പദവി പരിഗണനയിൽ
1978-84, 1990-1996 കാലഘട്ടത്തിൽ ഉത്തർ പ്രദേശിലെ നിയമ നിർമാണ സഭയിലും, 1996-2006 കാലഘട്ടത്തിൽ ഉത്തർ പ്രദേശിലെ എംഎൽഎ ആയും 15-ാം ലോക്‌സഭയിൽ എംപിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മധ്യപ്രദേശിലെയും ബിഹാറിലെയും ഗവർണറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് 4 മണിക്ക് ഗുലാല ഘട്ട് ചൗകിൽ വച്ച് ലാൽജി ടണ്ടന്റെ സംസ്‌കാരം നടക്കും. കൊവിഡിനെ തുടർന്ന് അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ആരും വരേണ്ടതില്ലെന്ന് മകൻ അശുതോഷ് അറിയിച്ചിട്ടുണ്ട്.
Story Highlights – Madhya Pradesh Governor Lalji Tandon passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here