‘നിങ്ങളുടെ പ്രിയങ്കരനായ പ്രസിഡന്റിനേക്കാൾ ദേശസ്‌നേഹമുള്ള മറ്റൊരാളില്ല’; മസ്‌ക് ധരിക്കാൻ ആഹ്വാനം ചെയ്ത് ട്രംപ്

ജനങ്ങൾ മാസ്‌ക് ധരിക്കുന്നത് അനുകൂലിച്ചും പ്രോത്സാഹിപ്പിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്ക് ഉള്ളിലാണ് വൈറസിനെ ചെറുക്കാനുള്ള മികച്ച മാർഗം മാസ്‌കാണെന്ന് വ്യക്തമാക്കി ട്രംപിന്റെ ട്വീറ്റ് പുറത്തു വരുന്നത്.
മസ്‌ക് അണിഞ്ഞു നിൽക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്‌ക്കൊപ്പം ”അദൃശ്യമായ ചൈനാ വൈറസിനെ നേരിടാൻ നാം ഒറ്റക്കെട്ടായി ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാമായി സാമൂഹികാകലം പാലിക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹം ഉളവാക്കുമെന്ന് പലരും പറയുന്നതായും എങ്കിൽ നിങ്ങളുടെ പ്രിയങ്കരനായ ഈ പ്രസിഡന്റിനേക്കാൾ ദേശസ്‌നേഹമുള്ള മറ്റൊരാളില്ല”- എന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് വ്യപനം തടയാൻ മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്ന് ശാസ്ത്രീയ തെളിവുകൾ പുറത്തു വന്നതിന് ശേഷവും മസ്‌ക് ധരിക്കാൻ ട്രംപ് തയാറായിരുന്നില്ല. തുടർന്ന് ജൂലൈ 11ന് സൈനിക ആശുപത്രിയിൽ നടത്തിയ സന്ദർശനത്തിലാണ് ട്രംപ് ആദ്യമായി പൊതുസ്ഥനത്ത് മാസ്‌ക് അണിഞ്ഞെത്തുന്നത്.
അതേസമയം, കൊവിഡിനെത്തുടർന്ന് 1,40,000ൽ അധികം പേർക്കാണ് യുഎസ്സിൽ ജീവൻ നഷ്ടമായത്. അരിസോണ, കാലിഫോർണിയ, ഫ്‌ളോറിഡ, ടെക്‌സാസ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്.
Story Highlights -Trumph, wearing mask
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here