ആലപ്പുഴയിൽ 120 പേർക്ക് കൊവിഡ്; ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ആലപ്പുഴ ജില്ലയിൽ 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 59 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ കണ്ടെയിന്മെൻ്റ് സോണുകളിലെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചക്ക് രണ്ട് വരെയാക്കി. വണ്ടാനം ടിഡി മെഡിക്കൽ കോളജ് പ്ലാസ്മാ തെറാപ്പിയിൽ സ്വയം പര്യാപ്തത നേടി. കൊവിഡ് ചികിത്സക്കായി ആശുപത്രിയുടെ രക്തബാങ്കിലുള്ള അഫേർസിസ് മെഷീൻ വഴി കൊവിഡ് കോൺവാരൻ്റ് പ്ലാസ്മ ഇന്നലെ ശേഖരിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.
Story Highlights – alappuzha covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here