അകലം കൂടുമ്പോൾ അപകടം കുറയും; ബ്രേക്ക് ദ ചെയിൻ ബോധവത്കരണ വീഡിയോയുമായി മുഖ്യമന്ത്രി

brake the chain video

ബ്രേക്ക് ദ ചെയിൻ ബോധവത്കരണ വീഡിയോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അകലം കൂടുമ്പോൾ അപകടം കുറയുമെന്ന അടിക്കുറിപ്പോടെയാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള അനിമേഷൻ വീഡിയോ മുഖ്യമന്ത്രി പങ്കുവച്ചിരിക്കുന്നത്. രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെ ആവശ്യകത വീഡിയോ സൂചിപ്പിക്കുന്നു. ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ടമായ ജീവൻ്റെ വിലയുള്ള ജാഗ്രത ക്യാമ്പയിൻ്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Read Also : തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 4 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടത്. കാസർഗോഡാണ് ഇന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളജിലാണ് മരണം. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഹൈറനുസയുടെത്.

കോഴിക്കോട് കല്ലായി സ്വദേശി കോയ(57)യാണ് പിന്നീട് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി കൊവിഡ് ബാധിച്ച് ചികിത്സയിരുന്നു. ഹൃദ്രോഗിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നത്തെ മൂന്നാമത്തെ മരണം. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച വിളക്കോട്ടൂർ സ്വദേശി സദാനന്ദ(60)നും കൊവിഡ് സ്ഥിരീകരിച്ചു. അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് മരണം

അതേ സമയം, സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ പ്രഖ്യാപിച്ചു. ആലുവ മുനിസിപ്പാലിറ്റി, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, ചൂർണിക്കര, എടത്തല, കീഴ്മാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം. ഈ മേഖലകളെ ലാർജ് ക്ലസ്റ്ററാക്കി കർഫ്യൂ ഏർപ്പെടുത്തും.

ഇന്ന് രാത്രി 12 മണിമുതൽ ഇത് നടപ്പിലാക്കും. ഹോൾസെയിൽ കടകൾ രാവിലെ ഏഴ് മുതൽ ഒൻപതുവരെ മാത്രമേ തുറക്കാൻ അനുവദിക്കൂ. കടകൾ രാവിലെ 10 മുതൽ രണ്ടുവരെ മാത്രമേ തുറക്കാവൂ.

അകലം കൂടുമ്പോൾഅപകടം കുറയും#Break_The_Chain#ജീവന്റെ_വിലയുള്ള_ജാഗ്രത

Posted by Pinarayi Vijayan on Wednesday, July 22, 2020

Story Highlights – cm pinarayi vijayan shared brake the chain awareness video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top