കൊവിഡ് സമൂഹവ്യാപന ആശങ്കയില്‍ കാസര്‍ഗോഡ്

കൊവിഡ് സമൂഹവ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ല. പുതുതായി കൊവിഡ് സ്ഥിരീകരിച്ച 40 പേരില്‍ 37 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. രോഗവ്യാപന മേഖലയിലെ മുഴുവനാളുകളും റൂം ക്വാറന്റീനില്‍ പോകണമൊന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. രോഗവ്യാപനം രൂക്ഷമാകുന്ന ജില്ലയിലെ നാലു മേഖലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജൂലൈ അഞ്ച് മുതല്‍ കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയിലെ അപകടത്തില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ ശേഷമോ സന്ദര്‍ശിച്ചവര്‍, ആറു മുതല്‍ കുമ്പള മാര്‍ക്കറ്റിലെത്തിയവര്‍, മഞ്ചേശ്വരം പഞ്ചായത്തില്‍ 11,13,14 വാര്‍ഡുകളില്‍ 12നോ അതിന് ശേഷമോ ഫുട്‌ബോള്‍ കളികളില്‍ ഏര്‍പ്പെട്ടവരും ഈ നാല് പ്രദേശങ്ങളിലുള്ളവരും നിര്‍ബന്ധമായും 14 ദിവസത്തേയ്ക്ക് റൂം ക്വാറന്റീനില്‍ പോകണമെന്ന് കളക്ടര്‍ ഡി. സജിത്ത് ബാബു റിയിച്ചു.
കാസര്‍ഗോഡ് മാര്‍ക്കറ്റും ചെര്‍ക്കളയിലെ മരണവീടും കേന്ദ്രീകരിച്ച് 88 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും മൂന്ന് ഉറവിട മറിയാത്ത രോഗികളുമുള്‍പ്പെടെ 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാസര്‍ഗോഡ് മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 311 ആയി. ഉറവിടമറിയാത്ത 20 കേസുകളാണ് ജില്ലയിലുള്ളത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം 20 ഫസ്റ്റ്‌റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലായി 4366 കിടക്കകള്‍ സജ്ജീകരിച്ച് പ്രതിരോധ നടപടികളും ഊര്‍ജിതമാക്കി.
Story Highlights – covid19, coronavirus, kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here