കൊവിഡ് വ്യാപനം; ചങ്ങനാശേരിയിൽ കടുത്ത നിയന്ത്രണം

മൂന്ന് ദിവസത്തിനിടെ 45 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചങ്ങനാശേരി കൊവിഡ് ക്ലസ്റ്ററായി. കടുത്ത നിയന്ത്രണങ്ങളാണ് ചങ്ങനാശേരി നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൂടുതൽ രോഗികൾ ഉണ്ടായതോടെ കോട്ടയത്ത് ആശങ്ക ഉയരുകയാണ്.
ചങ്ങനാശേരി മാർക്കറ്റ് കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ മാത്രം 45 പേർക്കാണ് മാർക്കറ്റിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് നിയന്ത്രണമുണ്ട്. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി. പാറത്തോട് പഞ്ചായത്തിൽ 4 പേർക്കും കോട്ടയം വേളൂർ സ്വദേശികളായ 6 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
Read Also :കൊവിഡ് സമൂഹവ്യാപന ആശങ്കയില്‍ കാസര്‍ഗോഡ്
പായിപ്പാട്ട് നാല് വാർഡുകളും വാഴപ്പള്ളിയിൽ ഒരു വാർഡും കണ്ടെയ്ൻമെന്റ് സോണായി. ചങ്ങനാശേരി, ഏറ്റുമാനൂർ മത്സ്യമാർക്കറ്റുകൾക്ക് പുറമേ വൈക്കം കോവിലകത്തുംകടവിലും ആശങ്ക ഉണർത്തി സമ്പർക്ക രോഗബാധ കണ്ടെത്തി. വൈക്കത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. 293 രോഗികളാണ് കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളത്. 18 തദ്ദേശസ്ഥാപനങ്ങളിലായി 30 കണ്ടെയ്ൻമെന്റ് സോണുകളാണ് ജില്ലയിലുള്ളത്.
Story Highlights – Covid 19, Changanassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here