8 വയസ് മുതൽ ജീവിതം ആശുപത്രികളിൽ; ഇരു വൃക്കകളും തകരാറിലായ യുവതിക്ക് വേണം നമ്മുടെ കൈതാങ്ങ്

ഇരു വൃക്കകളും തകരാറിലായ ഇരുപത്തിരണ്ടുകാരി സുമനസ്സുകളുടെ സഹായം തേടുന്നു.കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിനി ഹൈഫ ഹാജറയാണ് ജീവിതത്തിലേക്ക് തിരികെ വരാനായി പൊരുതുന്നത്.
ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ഈ പെൺകുട്ടിക്ക്. പക്ഷേ 8 വയസ് മുതൽ ഹൈഫയുടെ ജീവിതം ആശുപത്രികളിലായിരുന്നു. ആദ്യം ബ്രെയിൻ ട്യൂമർ ജീവിതത്തിൽ വില്ലനായി. ഇതിനായി കഴിച്ച മരുന്നുകളുടെ പാർശ്വ ഫലമായി ഇപ്പോൾ ഇരു വൃക്കകളും തകരാറിലായി.
ആഴ്ചയിൽ 3 ദിവസം നടത്തുന്ന ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയായിരുന്നു ഇതുവരെയുള്ള ചികിത്സ. പിതാവ് അനീഫയുടെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. അതുകൊണ്ട് മാത്രം ഇനി ചികിത്സ മുന്നോട്ട് പോവില്ല. ഹൈഫയ്ക്ക് ജീവിതം തിരിച്ചു പിടിക്കണം.സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണം. ഇനി നമ്മുടെ കനിവാണ് ആവശ്യം.
Account Details
KHADEEJA. VK
SBI BAYPOOR BRANCH
A/C: 67242670290
IFSC: SBIN0070190
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here