ഇന്നത്തെ പ്രധാന വാർത്തകൾ (22-07-2020)

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂരിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച വിളക്കോട്ടൂർ സ്വദേശി സദാനന്ദ(60)ന് കൊവിഡ് സ്ഥിരീകരിച്ചു.
സ്വർണക്കടത്ത്; ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ്
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫൈസൽ ഫരീദിന്റെ തൃശൂർ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ നോട്ടീസ് പതിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായാണ് വാറന്റ് പുറപ്പെടുവിച്ചത്.
‘പൊലീസ് തെളിവ് നശിപ്പിച്ചു’; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിർണായക വെളിപ്പെടുത്തൽ
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ. കേസിൽ പൊലീസ് തന്നെ തെളിവ് നശിപ്പിച്ചതായി സിപിഒ പി ജെ ജോർജ് കുട്ടി വെളിപ്പെടുത്തി. രാജ്കുമാർ ഉപയോഗിച്ച കിടക്കയും പുതപ്പും പൊലീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. രാജ്കുമാറിന് തന്റെ കിടക്കയും പുതപ്പുമാണ് നൽകിയത്. അനുവാദമില്ലാതെയാണ് ഇത് നൽകിയതെന്നും ജോർജ് കുട്ടി വ്യക്തമാക്കി.
Story Highlights – todays news headlines july 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here