Advertisement

‘വിധു വിനോദ് എന്നെ ആത്മഹത്യയുടെ വക്കിൽ വരെ എത്തിച്ചു’; വെളിപ്പെടുത്തി ചേതൻ ഭഗത്ത്

July 22, 2020
12 minutes Read
Vidhu Vinod Chopra Drove Me Close To Suicide Claims Writer Chetan Bhagat

നിർമാതാവ് വിധു വിനോദ് ചോപ്രയ്‌ക്കെതിരെ ഗുരുതര ാരോപണവുമായി എഴുത്തുകാരൻ ചേതൻ ഭഗത്ത്. ചേതൻ ഭഗത്തിന്റെ പ്രശസ്ത നോവൽ ഫൈവ് പോയിന്റ് സംവൺ ഹിന്ദിയിൽ ‘3 ഇഡിയറ്റ്‌സ്’ എന്ന സിനിമയാക്കിയപ്പോൾ വിധു വിനോദ് ചോപ്രയായിരുന്നു നിർമാതാവ്.

ത്രീ ഇഡിയറ്റ്‌സിന്റെ റിലീസ് സമയത്ത് കഥയുടെ കടപ്പാട് നൽകുന്ന കാര്യത്തിൽ ചേതൻ ഭഗത്തിനോട് കടുത്ത അവഗണനയാണ് നിർമാതാവായ വിധു വിനോദ് കാണിച്ചതെന്ന് എഴുത്തുകാരൻ പറയുന്നു. സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്യുന്നതിനിടെയാണ് വിധു വിനോദ് ചോപ്രയുടെ ഭാര്യ അനുപമ ചോപ്രയ്ക്ക് ചേതൻ ഭഗത്ത് മറുപടി നൽകുന്നത്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ‘ദിൽ ബേചാര’ പുറത്തിറങ്ങുന്നത് ഈ ആഴ്ചയാണ്. ചിത്രത്തെ കുറിച്ച് ചവറ് എഴുതുരുതെന്നും, നേരായും വിവേകത്തോടെയും എഴുതണമെന്ന് നിരൂപകരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ചേതൻ ഭഗത്തിന്റെ ട്വീറ്റാണ് വാക്‌പോരിന് തുടക്കം കുറിച്ചത്. ഇതിന് മറുപടിയായി വിധു വിനോദ് ചോപ്രയുടെ ഭാര്യ അനുപമ ചോപ്ര രംഗത്തെത്തി.

‘ഇനിയും നിങ്ങൾക്ക് താഴാൻ സാധിക്കില്ലെന്ന് ഓരോ തവണ കരുതുമ്പോഴും നിങ്ങൾ താഴ്ന്നുകൊണ്ടിരിക്കുന്നു’-ഇതായിരുന്നു അനുപമ ചോപ്രയുടെ ട്വീറ്റ്. ഇതിന് മറുപടിയായി ചേതൻ ഭഗത്ത് പറഞ്ഞതിങ്ങനെ ‘മാഡം, നിങ്ങളുടെ ഭർത്താവ് പരസ്യമായി എന്നെ അപമാനിച്ചപ്പോഴും, മികച്ച കഥയ്ക്കുള്ള എല്ലാ പുരസ്‌കാരങ്ങളും ഏറ്റു വാങ്ങിയപ്പോഴും, എന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് എന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചപ്പോഴും നിങ്ങൾ നോക്കി നിന്നു.’

2009 ൽ തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്‌സ്. ചിത്രം തുടങ്ങുന്നിടത്ത് ‘ചേതൻ ബഗത്തിന്റെ കഥയെ ആസ്പദമാക്കി ചിത്രീകരിച്ചത്’ എന്ന് എഴുതി കാണിക്കുന്നതിന് പകരം ചിത്രം അവസാനിക്കുമ്പോഴാണ് ഇത് എഴുതിയിരിക്കുന്നത്. ഒപ്പം പടം തുടങ്ങുമ്പോൾ സ്‌റ്റോറി ക്രെഡിറ്റ് നൽകിയിരിക്കുന്നത് ഹിരണിക്കും അഭിജിത്ത് ജോഷിക്കുമാണ്. ത്ര ഇഡിയറ്റ്‌സിന് മികച്ച കഥയ്ക്കുള്ള ഐഫ, ഫിലിംഫെയർ പുരസ്‌കാരങ്ങൾ ലഭിച്ചപ്പോൾ അവ ഏറ്റുവാങ്ങിയതും ഇരുവരും ചേർന്നാണ്.

Story Highlights Vidhu Vinod Chopra Drove Me Close To Suicide Claims Writer Chetan Bhagat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top