ട്വന്റിഫോർ എൻകൗണ്ടർ മുന്നോട്ട് വച്ച നിർദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ; ഇംപാക്ട്

ട്വന്റിഫോർ എൻകൗണ്ടർ ഇന്നലെ മുന്നോട്ട് വച്ച മൂന്ന് നിദേശങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരെ കോർത്തിണക്കി ഒരു ബ്രിഗേഡ് രൂപീകരിക്കണം എന്നായിരുന്നു ചർച്ചയിൽ ഉയർന്നു വന്ന ഒരു നിർദേശം. ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസും ശമ്പളവർധനയും അടക്കം എൻകൗണ്ടറിലെ നിർദേശങ്ങളാണ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.
കേരളം ഇപ്പോൾ സവിശേഷ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ ഘട്ടത്തെയും അതിജീവിക്കുമെന്നും വരാനിരിക്കുന്ന ആഴ്ചകൾ അതീവ നിർണായകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി വരുന്നവർക്ക് ഇൻസെന്റീവ് നൽകും. എൻഎച്ച്എം ജീവനക്കാരുടെ വേതനം കൂട്ടും. കൊവിഡ് ബ്രിഗേഡിൽ കരാർ ജീവനക്കാരെയും ഉൾപ്പെടുത്തും. കരാർ ജീവനക്കാർക്കും ആരോഗ്യ പരിരക്ഷ നൽകും. ആരോഗ്യ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും പഞ്ചായത്ത് അധികൃതർ താമസ സൗകര്യം ഒരുക്കും. പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – 24 impact, 34 encounter, r sreekandan nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here