ആലപ്പുഴയിൽ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് ആലപ്പുഴ കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ മറിയാമ്മയാണ് (85). ഇവരുടെ മകനും മരുമകളും കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോട് കൂടിയാണ് ഇവരെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ആരോഗ്യനില വഷളായി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
Read Also : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് പുല്ലുവിള സ്വദേശിനി
മരണ ശേഷം വന്ന കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇവരുടെ മരുമകൾ ലാബിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഇവരിൽ നിന്നായിരിക്കും രോഗം ബാധിച്ചിരിക്കുക എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വണ്ടാനം മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മറിയാമ്മയുടെ സംസ്‌ക്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.
Story Highlights – covid, covid death, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here