കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ന് തമിഴ്‌നാടിനെ മറികടന്ന് ആന്ധ്രാ പ്രദേശ്

ദക്ഷിണേന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം. ആന്ധ്രാ പ്രദേശിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7998 പേർക്കാണ്. 61 പേർ ഇന്ന് സംസ്ഥാനത്ത് മരണപ്പെട്ടു. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 72711 പേർക്കാണ്. അതിൽ 37555 പേർ രോഗമുക്തരായി. എന്നാൽ 884 പേർ കൊവിഡ് ബാധിച്ച് ആന്ധ്രയിൽ മരിച്ചു.
തമിഴ്‌നാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 6,472 പേർക്കാണ്. 88 മരണമാണ് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 52939 പേർ ഇപ്പോഴും രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. കൂടാതെ 5210 പേർ കൊവിഡ് രോഗമുക്തരായി.
കർണാടകയിൽ 5030 പേർക്കാണിന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 2207 കൊവിഡ് കേസുകൾ ബംഗളൂരുവിൽ മാത്രം റിപ്പോർട്ട് ചെയ്തു. 1,616 പേർ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചു. 80863 കേസുകളാണ് സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത്. 97 പേർ ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം കേരളത്തിൽ 1078 പേർക്ക് കൊവിഡുണ്ട്. സംസ്ഥാനത്ത് അഞ്ച് പേർ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16110 ആണ്. 798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 65 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചു.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here