സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16110 ആണ്. 798 പേർക്കാണ് ഇന്് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 65 കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതിൽ വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് കല്ലായി സ്വദേശി 57 വയസുകാരനായ കോയൂട്ടി, മൂവാറ്റുപുഴ സ്വദേശിനി ലക്ഷ്മി കുഞ്ഞൻ പിള്ള (79), പാറശാല നഞ്ചങ്കുഴി സ്വദേശി രവീന്ദ്രൻ (73), കൊല്ലം കെഎസ് പുരം സ്വേദേശി റഹിയാനത്ത് (58), കണ്ണൂർ വിളക്കോട്ടൂർസദാനന്ദൻ (60) എന്നിവരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതിൽ കൊല്ലം കെഎസ് പുരം സ്വേദേശി റഹിയാനത്ത് ഒഴികെ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഇന്ന് 432 പേർ സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 222 പേർക്കും, കൊല്ലം- 106, എറണാകുളം- 100 , മലപ്പുറം -89, തൃശൂർ- 83, ആലപ്പുഴ- 82, കോട്ടയം -80, കോഴിക്കോട്- 67, ഇടുക്കി -63, കണ്ണൂർ- 51, പാലക്കാട് -51, കാസർഗോഡ്- 47, പത്തനംതിട്ട -27, വയനാട് – 10 എന്നിങ്ങനെയാണ് സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് അനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ – 60, കൊല്ലം- 31, ആലപ്പുഴ -39, കോട്ടയം-25 ഇടുക്കി- 22 എറണാകുളം- 95, തൃശൂർ- 21, പാലക്കാട്- 45, മലപ്പുറം -30, കോഴിക്കോട്- 16, വയനാട് -5, കണ്ണൂർ- 7, കാസർഗോഡ്-36 എന്നിങ്ങനെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥനത്ത് 22433 സാമ്പിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 9,354 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1070 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ, 9458 ആണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 9,0159 സാമ്പിളുകളുടെ ഫലം ലഭ്യമാകാനുണ്ട്. സെന്റിനൽ സർവയലിൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,07066 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1,02607 സാമ്പിളുകൾ നെഗറ്റീവായി.
അതേസമയം, സംസ്ഥാനത്തെ ഹോട്‌സ് പോട്ടുകളുടെ എണ്ണം 428 ആയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
updating…
Story Highlights -covid kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here