സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരിൽ മകൾക്കൊപ്പം താമസിക്കുകയായിരുന്നു ഇവർ. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, വഴിമധ്യേ മരണം സംഭവിച്ചിരുന്നതായി കോട്ടയം ഡിഎംഒ വ്യക്തമാക്കി. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം ഇന്നലെ രാത്രിയിൽ തിരുവല്ല നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിച്ചു. തങ്കമ്മയുടെ മകളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു.
Story Highlights – covid death, state, covid confirmed the woman who died in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here