മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എസ്‌ഐ അടക്കം 15 പേർ നിരീക്ഷണത്തി പ്രവേശിച്ചു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ ഒരു പൊലീസുകാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇവർ പതിനാലു ദിവസത്തെ ക്വാറന്റീനിൽ ആയിരുന്നു. ഇതിനിടയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവർ ഡ്യൂട്ടി കഴിഞ്ഞെത്തിയത്. ഇവരുടെ റൂട്ട് മാപ്പ തയാറാക്കി വരികയാണ്.
Story Highlights – malappuram police station, police, covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here