ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി

ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യം അടക്കമുള്ള മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്ന രണ്ട് രാജ്യങ്ങളും എറ്റവും അടുത്ത ബന്ധം പുലർത്തേണ്ടതും പരസ്പരം സഹായിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപം സുഗമമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും വിവരിച്ചായിരുന്നു നരേന്ദ്ര മോദിയുടെ ക്ഷണം. അമേരിക്ക-ഇന്ത്യ സൗഹൃദം കഴിഞ്ഞ കാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധിയെത്തുടർന്ന് ലോകത്തെ വേഗത്തിൽ തിരിച്ചുവരാൻ സഹായിക്കുന്നതിൽ ഈ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുന്ന സമയമാണിത്. ഇനിയുള്ള കാലം ഇരു രാജ്യങ്ങളും പരസ്പര സഹായം വർധിപ്പിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് സെക്രട്ടറി മൈക് പോംപിയോ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, ഇന്ത്യയിൽ നിന്നും യുഎസിൽ നിന്നുമുള്ള സർക്കാർ പ്രതിനിധികൾ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.
Story Highlights – narendra modi invites american companies to invest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here